Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Local Flower Competition

Kozhikode

കോ​ഴി​ക്കോ​ട്ട് ത​ദ്ദേ​ശ പൂ​ക്ക​ള മ​ത്സ​രം: ഒ​ന്നാം സ​മ്മാ​നം ഒ​രു ല​ക്ഷം രൂ​പ

കോ​ഴി​ക്കോ​ട്: ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വ​ർ​ണ്ണ​പ്പ​കി​ട്ടേ​കി കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രൊ​റ്റ വേ​ദി​യി​ൽ അ​ണി​നി​ര​ക്കു​ന്നു. സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ്, ഡി​ടി​പി​സി കോ​ഴി​ക്കോ​ട്, ജി​ല്ലാ ഭ​ര​ണ​കൂ​ടം എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ത​ദ്ദേ​ശ പൂ​ക്ക​ളം മ​ത്സ​രം 2026’ ഓ​ണ​പ്പൂ​ക്ക​ളു​ടെ അ​പൂ​ർ​വ വ​ർ​ണ​വ​സ​ന്ത​ത്തി​ന് വേ​ദി​യാ​കും.

ജി​ല്ല​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ 11 ക്ല​സ്റ്റ​റു​ക​ളി​ലാ​യി 91 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ഒ​രേ​സ​മ​യം മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​ര​മാ​ണി​ത്. ജി​ല്ല​യി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും ഒ​രു​മി​ച്ച​ണി​നി​ര​ത്തു​ന്ന ഈ ​മ​ത്സ​രം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ശ്ര​ദ്ധേ​യ​മാ​യ ആ​ക​ർ​ഷ​ണ​മാ​കും.

മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​ന്നാം സ്ഥാ​ന​ത്തി​ന് 1,00,000 രൂ​പ​യും ട്രോ​ഫി​യും, ര​ണ്ടാം സ്ഥാ​ന​ത്തി​ന് 50,000 രൂ​പ​യും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ത്തി​ന് 25,000 രൂ​പ​യും ട്രോ​ഫി​യും ല​ഭി​ക്കും. വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തെ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് പ്ര​ത്യേ​ക ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കും.

മ​ത്സ​ര​ത്തി​ന്‍റെ വി​ധി​നി​ർ​ണ​യം സാ​ങ്കേ​തി​ക മി​ക​വോ​ടെ​യും പൂ​ർ​ണ സു​താ​ര്യ​ത​യോ​ടെ​യു​മാ​ണ് ന​ട​ത്തു​ന്ന​ത്. ത​ത്സ​മ​യ ലൈ​വ് വീ​ഡി​യോ നി​രീ​ക്ഷ​ണം, ജി​യോ​ടാ​ഗ് ചെ​യ്ത ഫോ​ട്ടോ​ക​ൾ, വീ​ഡി​യോ സ്കാ​നിം​ഗ് എ​ന്നി​വ​യ്ക്കൊ​പ്പം ഫി​സി​ക്ക​ൽ പ​രി​ശോ​ധ​ന​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​കും വി​ധി​നി​ർ​ണ​യം. 22ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ ഉ​ച്ച​യ്ക്ക് 12 വ​രെ​യാ​ണ് മ​ത്സ​രം. ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് മൂ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ടീ​മി​നാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​വു​ക.

Latest News

Corehub Up